കൃപാസനം മാതാവേ - ഉടമ്പടിയെടുത്തൊരു ഗാനം - ഈശോയ്ക്ക് സ്തുതി - devoted to Kreupasanam Mathavu

Описание к видео കൃപാസനം മാതാവേ - ഉടമ്പടിയെടുത്തൊരു ഗാനം - ഈശോയ്ക്ക് സ്തുതി - devoted to Kreupasanam Mathavu

കൃപാസനം മാതാവേ - ഉടമ്പടിയെടുത്തൊരു ഗാനം - ഇത്രമേൽ സ്നേഹിക്കുന്ന പരിശുദ്ധ അമ്മയെ ഞങ്ങൾക്ക് അമ്മയായ് തന്ന ഈശോയ്ക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഇന്നും എന്നേയ്ക്കും. ആമേൻ. Kreupasanam Mathave - a devotional song dedicated to Kreupasanam Mathavu. I thank you and Praise you Jesus for giving us your loving and caring Holy Mother.

Lyrics Shihy
Music & Vox Joshy Jose
Orchestration, Recording & Mixing Paul Attavelil

Lyrics:

ഔസേപ്പിതാവിൻ നാമം പേറും ഈശോതൻ അഭിഷിക്തന്
ദർശനം നൽകിയ മാതാവേ! (2)

മാറിൽ ഘടികാര സമയം കാട്ടി തിരമാലകൾ മീതേ നിന്നുനീ
ജാഗരണത്തിൻ പ്രാർത്ഥന ചൊല്ലാൻ പറഞ്ഞു നീ വന്നതല്ലേ?
അമ്മേ പറഞ്ഞു നീ വന്നതല്ലേ?

ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
അമ്മേ കൃപാസനം മാതാവേ.

(ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
കൃപാസനം പ്രസാദവര മാതാവേ.)

ആലപ്പുഴയിൽ വിരുന്നു വന്നൊരു
സഞ്ചാരി മാതാവേ,
കലവൂർ മണ്ണിനെ കോൾമയിർ കൊള്ളിച്ചു
കൃപാസനം പള്ളിയിൽ
വന്നണഞ്ഞൊരമ്മേ!

ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
അമ്മേ കൃപാസനം മാതാവേ.

മായാതിന്നും നിറഞ്ഞു നിൽക്കും പരിശുദ്ധ അമ്മേ നിൻ സാന്നിധ്യം.
ആലപ്പുഴയുടെ പേരും കൊണ്ടീ ഉലകം ചുറ്റും കൃപാസനം, അത്ഭുത സാക്ഷ്യത്തിൻ കേദാരം.

ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
അമ്മേ കൃപാസനം മാതാവേ.

നാനാ ജാതി മതസ്ഥരും നാല് ദിക്കു നിന്നും തേടി വരും അമ്മേ നിൻ സ്വർഗ്ഗീയ മാദ്ധ്യസ്ഥം. (2)

സ്വർഗ്ഗ പിതാവുമായ് നിൻ മക്കൾ ഞങ്ങളെ ഉടമ്പടി ചേർത്തിടും അമ്മേ നിൻ സ്വർഗ്ഗീയ മാദ്ധ്യസ്ഥം.(2)

ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
അമ്മേ കൃപാസനം മാതാവേ.

ദൈവം വസിച്ചിടും കരുണ തന്നി രിപ്പിടമാം കൃപാസനത്തിൽ എത്തി തിരികത്തിക്കാം, ഉടമ്പടിയെടുക്കാം, അമ്മതൻ തൃപ്പാതേ നിയോഗങ്ങളർപ്പിച്ച് മടങ്ങിടാം എന്നും പ്രത്യാശയോടെ.

ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
അമ്മേ കൃപാസനം മാതാവേ.

കൃപാസനത്തിൽ, തിരു സക്രാരിയിൽ
അമ്മതൻ ചാരത്ത് തിരുവോസ്തി രൂപൻ യേശുവുണ്ട്.
കണ്ണുനീർ തുള്ളികൾ ആനന്ദകണ്ണീരായ് മാറ്റിടുന്നോൻ.

ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
അമ്മേ കൃപാസനം മാതാവേ.

യേശുവേ രക്ഷകാ നിൻ കൃപയാൽ ആശീർവ്വദിച്ചൊരു ഉപ്പും തേനും ഒലിവിൻ തൈലവും
ആശ്വാസമായ്, സൗഖ്യമായ് അശരണർ ഞങ്ങൾക്കെന്നും.

ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ !
അമ്മേ കൃപാസനം മാതാവേ.
12/12/2022

Комментарии

Информация по комментариям в разработке